മമതയ്ക്കെതിരായ പരാമര്‍ശം; ദിലീപ് ഘോഷിനെതിരേ കേസെടുത്തു
Thursday, March 28, 2024 10:41 AM IST
കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരേ കേസെടുത്തു. ബംഗാളിലെ ദുര്‍ഗാപൂര്‍ പോലീസാണ് കേസെടുത്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ ഐപിസി 504, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് മമതയ്ക്കെതിരേ ദിലീപ് ഘോഷ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന് ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമായിരുന്നു പരാമര്‍ശം.
പരാമര്‍ശത്തിനെതിരേ ബിജെപിയും രംഗത്തുവന്നതോടെ ദിലീപ് ഘോഷ് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ദിലീപ് ഘോഷിനോട് വിശദീകരണം തേടിയിട്ടുണ്ട്.