ത​ല​ശേ​രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ കു​ഞ്ഞ് മ​രി​ച്ചു
ത​ല​ശേ​രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ കു​ഞ്ഞ് മ​രി​ച്ചു
Wednesday, March 27, 2024 4:59 PM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ട​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ഉ​രു​വ​ച്ചാ​ൽ പെ​രി​ഞ്ചേ​രി​യി​ലെ ശ​ര​ത്-​അ​നി​ഷ ദ​മ്പ​തി​ക​ളു​ടെ ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച‌​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സാ പി​ഴ​വാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് അ​നി​ഷ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പു​ല​ർ​ച്ചെ ലേ​ബ​ർ​റൂ​മി​ൽ നി​ന്നും കു​ഞ്ഞ് മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗ​ർ​ഭ​പാ​ത്ര​ത്തി​ലു​ണ്ടാ​യ പൊ​ട്ട​ലാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<