ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ബുധനാഴ്ച വിരമിക്കും
Tuesday, March 26, 2024 8:25 PM IST
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ബുധനാഴ്ച വിരമിക്കും. ജസ്റ്റീസ് സിറിയക് ജോസഫിന്റെ ബഹുമാനാര്‍ഥം ഒരു ഫുള്‍ കോര്‍ട്ട് റഫറന്‍സ് നാളെ ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളില്‍ നടത്തും. ലോകായുക്തയായി അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാണു വിരമിക്കുന്നത്.
ജസ്റ്റീസ് സിറിയക് ജോസഫ് ലോകായുക്ത ആയിരുന്ന കാലത്ത് 2087 കേസുകളാണ് കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെട്ടത്. 3021 കേസുകള്‍ ഇക്കാലയളവില്‍ തീര്‍പ്പാക്കി. 28/03/2019 ന് മുന്‍പ് ഫയല്‍ ചെയ്ത കേസുകളും തീര്പ്പാക്കിയവയില് ഉള്‍പ്പെടും.
1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷന് ബെഞ്ച് ഇക്കാലയളിവില് തീര്‍പ്പാക്കിയത്. ഇവയില്‍ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫാണ് തയാറാക്കിയത്.116 കേസുകളില്‍ സെക്ഷന്‍ 12 പ്രകാരമുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കി. 693 കേസുകളാണ് നിലവില്‍ തീര്‍പ്പാക്കുവാനുള്ളത്.