ഡീ​സ​ൽ ചെ​ല​വ് കു​റ​യ്ക്കാ​ൻ ഡി​പ്പോ​ക​ൾ​ക്ക് ടാ​ർ​ഗ​റ്റ്
ഡീ​സ​ൽ ചെ​ല​വ് കു​റ​യ്ക്കാ​ൻ ഡി​പ്പോ​ക​ൾ​ക്ക് ടാ​ർ​ഗ​റ്റ്
Tuesday, March 26, 2024 4:25 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് പ​ര​മാ​വ​ധി ദൂ​രം (കെ​എം​പി​എ​ൽ) ല​ക്ഷ്യം വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ഡി​പ്പോ​ക​ൾ​ക്ക് ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഡി​പ്പോ​ക​ൾ​ക്കാ​ണ് ടാ​ർ​ഗ​റ്റ്. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഇ​ത് നി​ല​വി​ൽ വ​രും.

ഹ​രി​പ്പാ​ട് ഡി​പ്പോ​യ്ക്കാ​ണ് കെ​എം​പി​എ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ. ഒ​രു ലി​റ്റ​റി​ന് 4.69 കി​ലോ​മീ​റ്റ​ർ ബ​സ് ഓ​ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ല​പ്പു​ഴ, മു​ല്ല​പ്പ​ള്ളി ഡി​പ്പോ​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 4.57 കി​ലോ​മീ​റ്റ​റാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. കോ​ന്നി ഡി​പ്പോ 4.54 കി​ലോ​മീ​റ്റ​ർ. ഏ​റ്റ​വും കു​റ​വ് പൂ​വാ​ർ ഡി​പ്പോ​യ്ക്കാ​ണ്. ലി​റ്റ​റി​ന് 3.87 കി​ലോ​മീ​റ്റ​ർ. തൊ​ട്ട​ടു​ത്ത് വെ​ള്ള​റ​ടെ​യാ​ണ്. 3.93. വി​ഴി​ഞ്ഞ​ത്തി​ന് 4.01 ആ​ണ് ല​ക്ഷ്യം.


ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചി​രു​ന്നു. ചി​ല ഡി​പ്പോ​ക​ൾ​ക്ക് ചി​ല മാ​സ​ങ്ങ​ളി​ൽ ല​ക്ഷ്യം നേ​ടാ​നാ​യി. പ​ത്ത​നാ​പു​രം, മ​ല്ല​പ്പ​ള്ളി, ആ​ര്യ​നാ​ട് എ​ന്നീ ഡി​പ്പോ​ക​ളാ​ണ് ഇ​തി​ൽ മു​ന്നി​ൽ. കു​ള​ത്തു​പ്പു​ഴ, കൊ​ട്ടാ​ര​ക്ക​ര, കോ​ന്നി, കൊ​ല്ലം, റാ​ന്നി, മാ​വേ​ലി​ക്ക​ര, എ​ട​ത്വ, എ​രു​മേ​ലി ഡി​പ്പോ​ക​ളും ചി​ല മാ​സ​ങ്ങ​ളി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​രു​ന്നു. പ​ക്ഷേ ഒ​രു ഡി​പ്പോ​യ്ക്കും വ​ർ​ഷം മു​ഴു​വ​ൻ ഇ​ത് തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഡീ​സ​ൽ ലീ​ക്ക്, എ​യ​ർ ലീ​ക്ക്, ബ്രേ​ക്ക് ജാ​മിം​ഗ്, ക്ല​ച്ച് ത​ക​രാ​റു​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യും പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു മാ​ത്ര​മേ ബ​സു​ക​ൾ സ​ർ​വീ​സി​ന് അ​യ​യ്ക്കാ​വൂ എ​ന്നും പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<