സി­​ദ്ധാ​ര്‍​ഥ​ന്‍റെ മ­​ര­​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ­​ക്ക് ന​ല്‍­​കു­​ന്ന­​തി​ല്‍ ഗു­​രു­​ത­​ര വീ­​ഴ്­​ച; പെ​ര്‍​ഫോ​മ റി​പ്പോ​ര്‍­​ട്ട് കൈ­​മാ­​റി­​യി​ല്ല
സി­​ദ്ധാ​ര്‍​ഥ​ന്‍റെ മ­​ര­​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ­​ക്ക് ന​ല്‍­​കു­​ന്ന­​തി​ല്‍ ഗു­​രു­​ത­​ര വീ­​ഴ്­​ച; പെ​ര്‍​ഫോ​മ റി​പ്പോ​ര്‍­​ട്ട് കൈ­​മാ­​റി­​യി​ല്ല
Tuesday, March 26, 2024 1:47 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി­​ലെ വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ­​ക്ക് കൈ­​മാ­​റു­​ന്ന­​തി​ല്‍ സ​ര്‍­​ക്കാ­​രി­​നും പോ­​ലീ­​സി​നും ഗു­​രു­​ത­​ര വീ­​ഴ്­​ച. കേ​സി​ന്‍റെ നാ​ള്‍​വ​ഴി ഉ​ള്‍​പ്പെ​ടു​ന്ന പെ​ര്‍​ഫോ​മ റി​പ്പോ​ര്‍​ട്ട് ഇ​തു­​വ­​രെ സി­​ബി­​ഐ­​ക്ക് കൈ­​മാ­​റി­​യി​ല്ല.

ഈ ​മാ­​സം 16ന് ​കൈ­​മാ­​റി​യ­​ത് വി­​ജ്ഞാ­​പ­​നം മാ­​ത്ര­​മാ​ണ്. മാ​ര്‍­​ച്ച് ഒ­​മ്പ­​തി­​നാ­​ണ് കേസിൽ സി­​ബി­​ഐ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് സി­​ദ്ധാ​ര്‍​ഥ­​ന്‍റെ അ­​ച്ഛ​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യെ ക­​ണ്ട​ത്. അ­​ന്ന് ത­​ന്നെ അ­​ന്വേ​ഷ­​ണം സി­​ബി­​ഐ­​ക്ക് കൈ­​മാ­​റി­​ക്കൊ­​ണ്ട് സ​ര്‍­​ക്കാ​ര്‍ വി­​ജ്ഞാ​പ­​നം ഇ­​റ​ക്കി.

എ­​ഫ്‌­​ഐആ­​റി­​ന്‍റെ പ­​രി­​ഭാ­​ഷ, കേ­​സി­​ന്‍റെ നാ​ള്‍­​വ­​ഴി​ക​ള്‍, അ­​ന്വേ​ഷ­​ണം കേ­​ന്ദ്ര ഏ­​ജ​ന്‍­​സി­​ക്ക് കൈ­​മാ­​റാ​ന്‍ ഉ​ണ്ടാ­​യ പ­​ശ്ചാ­​ത്ത­​ലം തു­​ട­​ങ്ങി­​യ­​വ ഉ​ള്‍­​പ്പെ­​ടു­​ത്തി­​ക്കൊ­​ണ്ടു­​ള്ള പെ​ര്‍­​ഫോ­​മ റി­​പ്പോ​ര്‍​ട്ടും വി­​ജ്ഞാ­​പ­​ന​ത്തി­​നൊ­​പ്പം കൈ­​മാ­​റേ­​ണ്ട­​തു­​ണ്ട്.


എ­​ന്നാ​ല്‍ ഈ ​റി­​പ്പോ​ര്‍­​ട്ട് ത­​യാ­​റാ­​ക്കാ​ന്‍ ആ­​രം­​ഭി​ച്ച­​ത് തി­​ങ്ക­​ളാ­​ഴ്­​ച­​യാ­​ണ്. ഈ ​റി​പ്പോ​ര്‍­​ട്ട് കൂ­​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സി​ബി​ഐ കേ​സ് പ​രി​ഗ​ണി​ക്കൂ.

അ­​തേ­​സ​മ​യം സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ അ­​ന്വേ­​ഷ­​ണം വൈ­​കി­​യാ​ല്‍ ക്ലി­​ഫ് ഹൗ­​സി­​ന് മു­​ന്നി​ല്‍ സ​മ­​രം ന­​ട­​ത്തു­​മെ­​ന്ന് അ­​ച്ഛ​ന്‍ ജ­​യ­​പ്ര­​കാ­​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു. കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം എ­​ങ്ങു­​മെ­​ത്തി­​യി­​ട്ടി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം ആ­​രോ­​പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<