കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് പ​ട​യ​പ്പ
കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് പ​ട​യ​പ്പ
Tuesday, March 26, 2024 3:31 AM IST
മൂ​ന്നാ​ര്‍: വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം തു​ട​രു​ന്ന​തി​നി​ടെ കാ​ട്ടാ​ന​യാ​യ പ​ട​യ​പ്പ കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. ദേ​വി​കു​ളം ടോ​ള്‍ പ്ലാ​സ​ക്ക് സ​മീ​പ​ത്താ​ണ് ആ​ന​യെ​ത്തി​യ​ത്.

റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ മു​ന്നി​ലെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആ​ന ത​ട​ഞ്ഞു. ബ​സി​ന് സ​മീ​പ​മെ​ത്തി ആ​ന ഡ്രൈ​വ​റു​ടെ ക്യാ​ബി​നി​ല​ട​ക്കം ഏ​റെ നേ​രം പ​ര​തി. ഡ്രൈ​വ​റു​ടെ സീ​റ്റ് ബ​ല്‍​റ്റ് ഇ​തി​നി​ടെ വ​ലി​ച്ച് പൊ​ട്ടി​ച്ചു.


ഇ​തി​നി​ടെ യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്ത് നി​ന്നു പി​ന്നോ​ട്ട് മാ​റി. ബ​സി​ലെ ഷ​ട്ട​ര്‍ താ​ഴ്ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ കാ​ട്ടാ​ന യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ചി​ല്ല.

ആ​ര്‍​ആ​ര്‍​ടി സം​ഘം എ​ത്തി​യ​തോ​ടെ ഏ​റെ സ​മ​യ​ത്തി​നു ശേ​ഷം ചൊ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്ക് ആ​ന ക​യ​റി​പ്പോ​യി.
Related News
<