കെഎസ്ആർടിസി ബസ് തടഞ്ഞ് പടയപ്പ
Tuesday, March 26, 2024 3:31 AM IST
മൂന്നാര്‍: വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കാട്ടാനയായ പടയപ്പ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. ദേവികുളം ടോള്‍ പ്ലാസക്ക് സമീപത്താണ് ആനയെത്തിയത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ മുന്നിലെത്തിയ കെഎസ്ആര്‍ടിസി ബസ് ആന തടഞ്ഞു. ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം ഏറെ നേരം പരതി. ഡ്രൈവറുടെ സീറ്റ് ബല്‍റ്റ് ഇതിനിടെ വലിച്ച് പൊട്ടിച്ചു.
ഇതിനിടെ യാത്രക്കാർ എല്ലാവരും ബസിന്റെ മുന്‍വശത്ത് നിന്നു പിന്നോട്ട് മാറി. ബസിലെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഇതോടെ കാട്ടാന യാത്രക്കാരെ ആക്രമിച്ചില്ല.
ആര്‍ആര്‍ടി സംഘം എത്തിയതോടെ ഏറെ സമയത്തിനു ശേഷം ചൊക്കനാട് ഭാഗത്തേക്ക് ആന കയറിപ്പോയി.