ക​രിമ്പു​ലി​യു​ടെ ഫോ​ട്ടോ പ​ക​ർ​ത്തി​യ ഗൈ​ഡി​നെ​തി​രേ കേ​സെ​ടു​ത്ത് വ​നം​വ​കു​പ്പ്
ക​രിമ്പു​ലി​യു​ടെ ഫോ​ട്ടോ പ​ക​ർ​ത്തി​യ ഗൈ​ഡി​നെ​തി​രേ കേ​സെ​ടു​ത്ത് വ​നം​വ​കു​പ്പ്
Monday, March 25, 2024 5:42 PM IST
മൂ​ന്നാ​ർ: ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും ക​രി​മ്പു​ലി​യു​ടെ ഫോ​ട്ടോ പ​ക​ർ​ത്തി​യ ടൂ​റി​സ്റ്റ് ഗൈ​ഡി​നെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. ടൂ​റി​സ്റ്റ് ഗൈ​ഡ് അ​ൻ​പു​രാ​ജി​നെ​തി​രേ​യാ​ണ് കേ​സ്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് കേ​സ് എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ളു​മാ​യി ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​ൻ​പു​രാ​ജ് ക​രി​ന്പു​ലി​യെ ക​ണ്ട​തും അ​തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​തും. സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റി​ലെ ല​ക്ഷ്മി ഹി​ൽ​സി​ൽ​നി​ന്നു​മാ​ണ് ക​രി​ന്പു​ലി​യു​ടെ ചി​ത്രം പ​ക​ർ​ത്തി​യ​ത്.


ക​രി​മ്പു​ലി​യു​ടെ ചി​ത്രം വ്യാ​പ​ക​മാ​യി സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് സി.​ആ​ർ. അ​രു​ണ്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ക​രി​മ്പു​ലി​യെ ക​ണ്ടെ​ത്തി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗി​ന് താ​ത്കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<