ആ​ശ്വാ​സ​മാ​യി വേ​ന​ല്‍ മ​ഴ വീ​ണ്ടും; തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ സാ​ധ്യ​ത
ആ​ശ്വാ​സ​മാ​യി വേ​ന​ല്‍ മ​ഴ വീ​ണ്ടും; തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ സാ​ധ്യ​ത
Sunday, March 24, 2024 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, വ്യാ​ഴാ​ഴ്ച കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള തീ​ര​ത്തും തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.


അ​തേ​സ​മ​യം, ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച വ​രെ ചൂ​ട് കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, കോ​ട്ട​യം ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<