യു​ക്രെ​യ്ൻ വി​ക്ഷേി​ച്ച മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
യു​ക്രെ​യ്ൻ വി​ക്ഷേി​ച്ച മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, March 24, 2024 6:12 AM IST
‌മോ​സ്കോ: ക്ര​മി​യ​യി​ലെ സെ​വാ​സ്റ്റോ​പോ​ൾ ന​ഗ​ര​ത്തെ ല​ക്ഷ്യ​മാ​ക്കി യു​ക്രെ​യ്ൻ വി​ക്ഷേ​പി​ച്ച മി​സൈ​ലു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് റ​ഷ്യ. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

10 ല​ധി​കം മി​സൈ​ലു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് സെ​വാ​സ്റ്റോ​പോ​ളി​ന്‍റെ ഗ​വ​ർ​ണ​ർ മി​ഖാ​യേ​ൽ റ​സ്വോ​ഷ​യേ​വ് ടെ​ലി​ഗ്രാ​മി​ൽ പ​റ​ഞ്ഞു. ത​ക​ർ​ന്ന മി​സൈ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ഒ​രു കു​ട്ടി​ക്കും ഒ​രു സ്ത്രീ​ക്കും പ​രി​ക്കേ​റ്റ​താ​യും നി​ര​വ​ധി പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.


മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​ക്രെ​യ്ൻ പ​തി​വാ​യി ക്രി​മി​യ​യെ ല​ക്ഷ്യ​മി​ടാ​റു​ണ്ട്. ക്രി​മി​യ​ക്കെ​തി​രാ​യ​ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​നു​വ​രി​യി​ൽ യു​ക്രേ​നി​യ​ൻ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി കി​റി​ൽ ബു​ഡ​നോ​വ് പ​റ​ഞ്ഞി​രു​ന്നു.

യു​ക്രെ​യ്‌​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബെ​ൽ​ഗൊ​റോ​ഡ് മേ​ഖ​ല​യി​ൽ 19 യു​ക്രേ​നി​യ​ൻ റോ​ക്ക​റ്റു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. 2014-ൽ ​യു​ക്രെ​യ്നി​ൽ നി​ന്ന് റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​മാ​ണ് ക്രി​മി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<