നായ്ക്കളുടെ ഇറക്കുമതി നിരോധനം; യുക്തി എന്തെന്ന് ഡൽഹി ഹൈക്കോടതി
Saturday, March 23, 2024 10:11 PM IST
ന്യൂഡൽഹി: അപകടകാരികളായ 23 ഇനം നായ്ക്കളുടെ ഇറക്കുമതി നിരോധിച്ച കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി. നായനിരോധനത്തില്‍ കേന്ദ്രത്തിന് നോട്ടീസ് നൽകിയ കോടതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു.
ആക്രമണകാരികളായ 23 ഇനം നായകളുടെ ഇറക്കുമതി തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റോട്ട്വീലര്, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്സ്, അടക്കമുള്ള 23 നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.
ഇത്തരം നായകളുടെ ആക്രമണത്തില്‍ നിരവധി പേര് മരണപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇവ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.