മാസപ്പടി വിവാദം; എസ്എഫ്ഐഒ എട്ട് സ്ഥാപനങ്ങളിൽനിന്ന് രേഖകൾ ശേഖരിച്ചു
Saturday, March 23, 2024 4:34 PM IST
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിൽ അന്വേഷണം ഊര്‍ജിതമാക്കി എസ്എഫ്ഐഒ. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു.
എക്സാലോജിക്കുമായി ഇടപാട് നടത്തിയ എട്ട് സ്ഥാപനങ്ങളില്‍ നിന്നാണ് രേഖകള്‍ ശേഖരിച്ചത്. ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ്, അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റി, റിന്‍സ് ഫൗണ്ടേഷൻ എന്നിവിടങ്ങളിൽനിന്നാണ് രേഖകൾ ശേഖരിച്ചത്.
വിഷയത്തിൽ കൂടുതൽ ചോദ്യംചെയ്യലിനും എസ്എഫ്ഐഒ നീക്കംനടത്തുന്നുണ്ട്. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് ചോദ്യംചെയ്യുക.
ഇതിനിടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയിരുന്നു. കേസിൽ നടപടിയെടുത്തില്ലെന്ന മാത്യു കുഴൽനാടന്റെ ഹർജിക്ക് മറുപടിയായാണ് ഇക്കാര്യം വിജിലൻസ് അറിയിച്ചത്.