ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലത്തില്‍ പരിപാടിക്ക് ക്ഷണിച്ചു; മോഹിനിയാട്ടം അവതരിപ്പിക്കും
Saturday, March 23, 2024 9:08 AM IST
തൃശൂര്‍: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ക്ഷണം സ്വീകരിച്ച രാമകൃഷ്ണന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് പരിപാടി.
രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാമണ്ഡലത്തില്‍നിന്ന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് രാമകൃഷ്ണന് പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായിരുന്നു രാമകൃഷ്ണന്.
അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപി ക്ഷണിച്ചെങ്കിലും രാമകൃഷ്ണന് ഇത് നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കുണ്ടെന്ന് കാട്ടിയായിരുന്നു ക്ഷണം നിരസിച്ചത്.