ആര്‍സിബിക്കെതിരെ ചെന്നൈക്ക് ജയിക്കാന്‍ 174 റണ്‍സ്
Friday, March 22, 2024 10:12 PM IST
ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കമാണ് ലഭിച്ചത്.
അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 20 പന്തില്‍ 21 റണ്‍സെടുത്തു. ചെന്നൈക്കായി മുസ്തഫിസുര്‍ റഹ്മാന് നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു.