കെഎഎല്ലിൽനിന്നും വിരമിച്ചവർക്ക് ആനുകൂല്യം നൽകിയില്ല; അസാധാരണ നീക്കവുമായി ലോകായുക്ത
Friday, March 22, 2024 6:41 PM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ (കെഎഎൽ) നിന്ന് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്ത.
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിൽ നിന്നും വിരമിച്ചശേഷം ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയുമായാണ് ജീവനക്കാര്‍ ലോകായുക്തയെ സമീപിച്ചത്. ആനുകൂല്യങ്ങള്‍ നൽകാൻ സർക്കാരിനും സ്ഥാപനത്തിനും ലോകായുക്ത നിർദ്ദേശം നൽകി.
എന്നാൽ ഇതു പൊതുമേഖലാ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നു സർക്കാരും കമ്പനി നഷ്ടത്തിലായതിനാൽ പണം നൽകാൻ കഴിയില്ലെന്നു സ്ഥാപനവും ലോകായുക്തയ്ക്കു വിശദീകരണം നൽകിയിരുന്നു. ഇതിനെതിരെയാണ് ലോകായുക്ത ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്.
ജീവനക്കാരുടെ പരാതികൾ കേള്‍ക്കണമെന്നും ഗവർണർ ഇടപെടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിനു പിന്നാലെയാണ് ലോകായുക്തയുടെ നടപടി.