മൂ​ന്നാ​റി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം; വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി
മൂ​ന്നാ​റി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം; വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി
Friday, March 22, 2024 6:38 PM IST
ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ടൂ​റി​സ്റ്റ് ഗൈ​ഡാ​ണ് ഇ​ന്ന് രാ​വി​ലെ ക​രി​ന്പു​ലി​യെ ക​ണ്ട​ത്.

പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം ഇ​യാ​ൾ വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടി​ല്ല.


നേ​ര​ത്തെ മ​റ​യൂ​ർ പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യു​ടെ സാ​ന്ന​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​പു​ലി ത​ന്നെ​യാ​ണ് സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്ത് വ​ന്ന​തെ​ന്ന കാ​ര്യ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<