മോ​ദി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ന്നു; കെ​ജ​രി​വാ​ളി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍
മോ​ദി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ന്നു; കെ​ജ​രി​വാ​ളി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍
Saturday, March 23, 2024 8:22 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​​ജ​രി​വാ​ളി​നെ അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ ഭീ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ന​രേ​ന്ദ്ര മോ​ദി​യെ ന​യി​ച്ച​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ സ്വാ​ധീ​നി​ച്ച് ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നി​ര​യി​ലെ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി​യെ സു​ഖി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


എ​തി​ര്‍ ശ​ബ്ദ​ങ്ങ​ളെ ക​ള്ള​ക്കേ​സു​ക​ളി​ല്‍ കു​ടു​ക്കി ഇ​ല്ലാ​താ​ക്കാം എ​ന്ന​ത് ഏ​കാ​ധി​പ​തി​ക​ളു​ടെ സ്വ​പ്ന​മാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യും കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ പ്ര​തി ചേ​ര്‍​ത്ത് വേ​ട്ട​യാ​ടു​ക​യാ​ണ്.

മോ​ദി​യോ​ട് ഇ​ഷ്ടം കാ​ണി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​മാ​രെ എ​ത്ര അ​ഴി​മ​തി കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും സം​ര​ക്ഷി​ക്കു​ക​യും എ​തി​ര്‍​ക്കു​ന്ന​വ​രെ മാ​ത്രം അ​കാ​ര​ണ​മാ​യി തു​റു​ങ്കി​ല​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​ധാ​ര്‍​മി​ക രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും കെ.​സു​ധാ​ക​റ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<