സിപിഎം വിടില്ല, ജാവദേക്കറെ കണ്ടത് ബിജെപിയിലേക്ക് ഇല്ലെന്ന് പറയാന്‍: എസ്.രാജേന്ദ്രന്
Thursday, March 21, 2024 11:04 AM IST
ന്യൂഡല്‍ഹി: സിപിഎം വിടില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. ഡല്‍ഹിയില്‍ പോയി ജാവദേക്കറെ കണ്ടത് ബിജെപിയിലേക്ക് ഇല്ല എന്ന് പറയാനാണെന്നും രാജേന്ദ്രന് പ്രതികരിച്ചു.
ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ഡല്‍ഹിയില്‍ പോയതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ല. തനിക്ക് ചെറിയ വീഴ്ച പറ്റി. അതിന് നേതാക്കളോട് ക്ഷമ ചോദിച്ചെന്നും രാജേന്ദ്രന് പറഞ്ഞു.
താന്‍ ഇടതുമുന്നണിക്കൊപ്പം തന്നെയാണ്. എല്‍ഡിഎഫിന് വേണ്ടി പരസ്യപ്രചാരണത്തിന് ഇറങ്ങില്ലെന്ന് നേരത്തേ പറഞ്ഞതാണെന്നും രാജേന്ദ്രന് കൂട്ടിച്ചേർത്തു.