തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണം, സം​സ്ഥാ​ന​ത്ത് 2,72,80,160 വോ​ട്ട​ര്‍​മാ​ര്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍
തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണം, സം​സ്ഥാ​ന​ത്ത് 2,72,80,160 വോ​ട്ട​ര്‍​മാ​ര്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍
Wednesday, March 20, 2024 10:18 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മാ​തൃ​ക പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍. സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​ര്‍​ച്ച് 18 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 2,72,80,160 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 1,31,84,573 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 1,40,95,250 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണ്. 85 വ​യ​സ് പി​ന്നി​ട്ട 2,49,960 വോ​ട്ട​ര്‍​മാ​രും 100 വ​യ​സ് പി​ന്നി​ട്ട 2,999 പേ​രും സം​സ്ഥാ​ന​ത്തു​ണ്ട്.

3,70,933 യു​വ വോ​ട്ട​ര്‍​മാ​രും 88,384 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രും ഉ​ണ്ട്. പു​തു​താ​യി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നും പ​ട്ടി​ക ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. മാ​ര്‍​ച്ച് 25 വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു.


വോ​ട്ടെ​ടു​പ്പി​നാ​യി സം​സ്ഥാ​ന​ത്ത് 25,177 തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തു​ക​ളും 181 ഉ​പ ബൂ​ത്തു​ക​ളും അ​ട​ക്കം ആ​കെ 25,358 ബൂ​ത്തു​ക​ള്‍ ഉ​ണ്ടാ​കും. എ​ല്ലാ ബൂ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, റാ​മ്പ്, വൈ​ദ്യു​തി തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും.

സ്ത്രീ, ​ഭി​ന്ന​ശേ​ഷി, യു​വ, സൗ​ഹൃ​ദ ബൂ​ത്തു​ക​ളും മാ​തൃ​ക, ഹ​രി​ത ബൂ​ത്തു​ക​ളും ഉ​ണ്ടാ​കും. സ്ത്രീ​ക​ള്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന 555 ബൂ​ത്തു​ക​ള്‍, യു​വാ​ക്ക​ള്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന 100 ബൂ​ത്തു​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന പ​ത്തു ബൂ​ത്തു​ക​ള്‍, 2,776 മാ​തൃ​ക ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കും.

85 വ​യ​സിനു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്കും 40 ശ​ത​മാ​നം വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<