തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക​ള്ള​പ്പ​ണം: ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക​ള്ള​പ്പ​ണം: ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്
Wednesday, March 20, 2024 9:12 PM IST
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​നും മ​റ്റു​മാ​യു​ള്ള പ​ണ​മൊ​ഴു​ക്ക് ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. കേ​ര​ള​ത്തി​ലെ 20 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലും ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ന്‍​കം ടാ​ക്‌​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ദി​ബ്‌​ജ്യോ​തി ദാ​സ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി 150 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഇ​വ​ര്‍ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്‍​പ്പെ​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കൊ​ച്ചി തു​റ​മു​ഖ​ത്തും പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ചും അ​നി​യ​ന്ത്രി​ത​മാ​യി പ​ണം ചെ​ല​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. ഇ​തി​നാ​യി കൊ​ച്ചി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 180042-53173 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലോ kerala.election2024@incom etax.gov.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ 8714936111 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​റി​ലോ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം. ഇ​ത്ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​വ​രു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<