വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; കൗ​മാ​ര​ക്കാ​രി​യെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി
വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; കൗ​മാ​ര​ക്കാ​രി​യെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി
Wednesday, March 20, 2024 5:21 AM IST
ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി​യെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ബ്രാ​ഹിം​പ​ട്ട​ണ​ത്തെ വ​സ​തി​യി​ൽ വ​ച്ച് 19കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​മ്മ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

അ​മ്മ​യ്ക്കും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പെ​ൺ​കു​ട്ടി​യെ ഒ​രു ബ​ന്ധു​വി​നെ കൊ​ണ്ട് വി​വാ​ഹം ക​ഴി​ക്കാ​നാ​യി​രു​ന്നു താ​ത്പ​ര്യം. എ​ന്നാ​ൽ താ​ൻ ഒ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​യാ​ളെ മാ​ത്ര​മെ വി​വാ​ഹം ചെ​യ്യൂ​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.


തി​ങ്ക​ളാ​ഴ്ച മ​ക​ൾ കാ​മു​ക​നോ​ട് സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ അ​മ്മ പെ​ൺ​കു​ട്ടി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഇ​വ​ർ മ​ക​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് ഇ​ത് ആ​ത്മ​ഹ​ത്യ​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഇ​ബ്രാ​ഹിം​പ​ട്ട​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<