നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ മൃ​ത​ദേ​ഹം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ മൃ​ത​ദേ​ഹം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, March 19, 2024 8:16 PM IST
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വ് നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ മ​ധ്യ​വ​സ്‌​ക്ക​ന്‍റേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ​യെ​ങ്കി​ലും പ​ഴ​ക്കം മൃ​ത​ദേ​ഹ​ത്തി​നു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​നു​മാ​നം. 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.


വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<