നാടുകാണി ചുരത്തില്‍ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി
Tuesday, March 19, 2024 8:03 PM IST
മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ മധ്യവസ്ക്കന്റേതെന്ന് തോന്നിപ്പിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. മൂന്ന് ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക അനുമാനം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വഴിക്കടവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.