അ​ഫ്ഗാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര; ഓ​സീ​സ് പി​ന്മാ​റി
അ​ഫ്ഗാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര; ഓ​സീ​സ് പി​ന്മാ​റി
Tuesday, March 19, 2024 8:04 PM IST
മെ​ൽ​ബ​ൺ: ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ പി​ന്മാ​റി. ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ഫ്ഗാ​നി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ പി​ന്മാ​റ്റം. വി​ഷ​യ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ബോ​ർ​ഡ് ഈ ​തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.


ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​ഫ്ഗാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. സ​മാ​ന കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി 2021-ൽ ​ടെ​സ്റ്റ് പ​ര​മ്പ​ര​യും 2023-ൽ ​ഏ​ക​ദി​ന പ​ര​മ്പ​ര​യും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<