കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന ആൾ മരിച്ചു
Tuesday, March 19, 2024 10:46 AM IST
കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു.
ഇതോടെ ബൈക്കില്‍ നിന്ന് വീണ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.