ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലു​മാ​യി കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പ​ത്തു സീ​റ്റു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു വി​ട്ടു. ഡി​എം​കെ​യു​മാ​യി ആ​ഴ്ച​ക​ള്‍ നീ​ണ്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ത​മ്മി​ല്‍ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

തി​രു​വ​ള്ളൂ​ർ, ക​ട​ലൂ​ർ, മ​യി​ലാ​ടു​തു​റൈ, ശി​വ​ഗം​ഗ, തി​രു​നെ​ൽ​വേ​ലി, കൃ​ഷ്ണ​ഗി​രി, ക​രൂ​ർ, വി​രു​ദു​ന​ഗ​ർ, ക​ന്യാ​കു​മാ​രി, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ക. കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച തേ​നി​യും ആ​റ​ണി​യും ഡി​എം​കെ ഏ​റ്റെ​ടു​ത്തു.

തി​രു​ച്ചി​റ​പ്പ​ള്ളി സീ​റ്റ് വൈ​ക്കോ​യു​ടെ പാ​ർ​ട്ടി​യാ​യ എം​ഡി​എം​കെ​യ്ക്ക് ന​ൽ​കി. പ​ക​രം ഡി​എം​കെ​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ മ​യി​ലാ​ടു​തു​റ, ക​ട​ലൂ​ർ, തി​രു​നെ​ൽ​വേ​ലി എ​ന്നി​വ കോ​ൺ​ഗ്ര​സി​ന് ന​ൽ​കി.