ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, March 18, 2024 4:09 AM IST
കോ​ൽ‌​ക്ക​ത്ത: സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​ജ​ഹാ​ൻ ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഷെ​യ്ഖ് ആ​ലം​ഗീ​റി​നേ​യും മ​റ്റ് ര​ണ്ട് പേ​രെ​യും അ​ഞ്ച് ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

അ​ലം​ഗീ​ർ, സി​റാ​ജു​ൽ മൊ​ല്ല, മ​ഫി​ജു​ൽ മൊ​ല്ല എ​ന്നി​വ​രെ ബ​സി​ർ​ഹ​ത്ത് സ​ബ് ഡി​വി​ഷ​ൻ കോ​ട​തി​യാ​ണ് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. സ​ന്ദേ​ശ്ഖാ​ലി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര​ത്ത​ൺ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണ് അ​ലം​ഗീ​റി​നെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും ഷാ​ജ​ഹാ​ൻ ഷെ​യ്ഖു​മാ​യി ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​യ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഇ​വ​ർ പ്രേ​രി​പ്പി​ച്ച​താ​യും സി​ബി​ഐ സം​ശ​യി​ക്കു​ന്നു.


അ​തേ​സ​മ​യം, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഞാ​യ​റാ​ഴ്ച ഏ​ഴ് പേ​ർ​ക്ക് സ​മ​ൻ​സ് അ​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<