ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞു; രോഗി ഉൾപ്പടെ മുന്നുപേർക്ക് പരിക്ക്
Sunday, March 17, 2024 6:25 PM IST
ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.