രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു; മാര്‍ച്ച് 22ന് പ്രാര്‍ഥനാദിനം; ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു
Sunday, March 17, 2024 1:45 PM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ഥനാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് ലത്തീന്‍ സഭയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. മാര്‍ച്ച് 22ന് ഉപവാസപ്രാര്ഥനാദിനം ആചരിക്കണമെന്നാണ് ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ ആഹ്വാനം.
ഇതറിയിച്ചുകൊണ്ടാണ് ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ആര്‍ച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലര്‍ വായിച്ചത്. രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നെന്ന് സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്.
മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കുന്നു.
ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നു.