സ്പെയർ പാർട്സ് ഫാക്ടറിയിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്ക്
Sunday, March 17, 2024 5:05 AM IST
രേവാരി: ഹരിയാനയിൽ ഓട്ടോ സ്പെയർ പാർട്സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 40 ഓളം തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേവാരി ജില്ലയിലെ വൻകിട വ്യാവസായിക കേന്ദ്രമായ ധരുഹേരയിലെ ലൈഫ് ലോംഗ് കമ്പനിയിൽ ഡസ്റ്റ് കളക്ടറിൽ ബോയിലർ പൊട്ടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ സർ ഷാദി ലാൽ ട്രോമ സെന്ററിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.