എസ്പി ആറു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
Sunday, March 17, 2024 2:54 AM IST
ലക്നോ: സമാജ്വാദി പാർട്ടി യുപിയിൽ ആറു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമായ അസംഗഡിൽ ധർമേന്ദ്ര യാദവ് ആണു സ്ഥാനാർഥി.
മഹേന്ദ്രകുമാർ(ഗൗതം ബുദ്ധ്നഗർ), മനോജ്കുമാർ രാജ്വംശി(മിസ്റിക്), ഭീം നിഷാദ്(സുൽത്താൻപുർ), ജിതേന്ദ്ര ദോഹാറേ(ഇറ്റാവ), നാരായൺ ദാസ് അഹിർവാർ(ജലൗൻ) എന്നിവരാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച മറ്റു സ്ഥാനാർഥികൾ.