റോഡപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് തെരുവുനായ്ക്കൾ: എംവിഡി
Saturday, March 16, 2024 4:54 PM IST
തിരുവനന്തപുരം: റോഡപകടങ്ങള്‍ക്ക് ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് തെരുവുനായ്ക്കളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവിഡി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. ചെറുറോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട്.
ആളുകൾ മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് എംവിഡി ആവശ്യപ്പെട്ടു.