തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി​ല്‍ വോ­​ള​ണ്ടിയ­​റാ­​യി ക­​ത്തി­​ക്കു­​ത്ത് കേ­​സ് പ്ര­​തി­​യും. എ­​സ്എ­​ഫ്ഐ നെ­​യ്യാ­​റ്റി​ന്‍­​ക­​ര ഏ­​രി­​യാ സെ­​ക്ര­​ട്ട­​റി​യും തി­​രു­​വ­​ന­​ന്ത­​പു­​രം ഫൈ​ന്‍ ആ​ര്‍​ട്ട്­​സ് കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി­​യു​മാ​യ ആ­​രോ­​മ­​ലി­​നെ­​യാ­​ണ് വോ­​ള​ണ്ടിയ­​റാ­​യി ഉ​ള്‍­​പ്പെ­​ടു­​ത്തി­​യ­​ത്.

യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി കോ­​ള­​ജി​ല്‍ വി­​ദ്യാ​ര്‍­​ഥി­​യെ കു​ത്തി­​യ കേ­​സി​ല്‍ അ​ട­​ക്കം പ്ര­​തി­​യാ­​ണ് ആ­​രോ­​മ​ല്‍. 2019ലാ­​ണ് യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി കോ­​ള­​ജി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ­​ര്‍­​ത്ത­​ക​നാ­​യ വി­​ദ്യാ​ര്‍­​ഥി­​യെ എ­​സ്­​എ­​ഫ്‌­​ഐ നേ­​താ­​ക്ക​ന്‍­​മാ​ര്‍ ചേ​ര്‍­​ന്ന് കു­​ത്തി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച​ത്. ഈ ​കേ­​സി­​ലെ പ്ര­​തി­​യാ­​ണ് ആ­​രോ​മ​ല്‍.

സം​സ്‌​കൃ​ത കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥിയെ മ​ര്‍​ദി​ച്ച കേ​സി​ലും ഇ­​യാ​ള്‍ പ്ര​തി­​യാ​ണ്. കേ­​സി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല​ത്തി​ല്‍ ഇ­​യാ­​ളെ എ­​സ്­​എ­​ഫ്‌­​ഐ മാ­​റ്റി നി​ര്‍­​ത്തി­​യെ­​ങ്കി​ലും പി­​ന്നീ­​ട് ഏ­​രി­​യാ സെ­​ക്ര­​ട്ട­​റി­​യാ­​യി തെ­​ര­​ഞ്ഞെ­​ടു­​ക്കു­​ക­​യാ­​യി­​രു​ന്നു.

കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി­​ന് പി­​ന്നാ​ലെ ജീ­​വ­​നൊ­​ടു​ക്കി­​യ വി­​ധി­​ക​ര്‍­​ത്താ­​വ് ഷാ­​ജി ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള​വ­​രെ ത­​ട­​ഞ്ഞു­​വ­​ച്ച­​വ­​രു­​ടെ കൂ­​ട്ട­​ത്തി​ല്‍ ആ­​രോ­​മ­​ലും ഉ­​ണ്ടാ­​യി­​രു­​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ­​ടും.