ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, March 15, 2024 10:41 AM IST
ഗാ​സ സി​റ്റി: ഗാ​സ മു​ന​മ്പി​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന​വ​ർ​ക്കു​മേ​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 150 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​മാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗാ​സ സി​റ്റി​യി​ലെ ഒ​രു റൗ​ണ്ട് എ​ബൗ​ട്ടി​ൽ വ​ട്ടം​കൂ​ടി​യി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ഇ​സ്ര​യേ​ൽ അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ത്തു​നി​ന്ന​വ​ർ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് വ​ട​ക്ക​ൻ ഗാ​സ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഗു​റാ​ബ് പ​റ​ഞ്ഞു.


എ​ന്നാ​ൽ​ഈ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<