ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് ക്ലാ​വ് പി​ടി​ച്ച ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ: എം.​എം. ഹ​സ​ൻ
ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് ക്ലാ​വ് പി​ടി​ച്ച ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ: എം.​എം. ഹ​സ​ൻ
Friday, March 15, 2024 4:34 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി വ​രു​മ്പോ​ള്‍ കാ​ഴ്ച​വ​യ്ക്കാ​നാ​യി പ്ര​മു​ഖ​രാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ക്കു​മെ​ന്നു പെ​രു​മ്പ​റ കൊ​ട്ടി​യ​വ​ര്‍​ക്ക് കി​ട്ടി​യ​ത് ക്ലാ​വു​പി​ടി​ച്ച ഓ​ട്ടു​പാ​ത്ര​ങ്ങ​ളാ​ണെ​ന്ന് കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍.

അ​വ​രു​ടെ കൂ​ടെ പോ​കാ​ന്‍ ഒ​രാ​ളു​പോ​ലും ഇ​ല്ലാ​യി​രു​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഇ​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ലോ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലോ ഒ​രു സ്ഥാ​ന​വും ഇ​ല്ല. പ്ര​ധാ​ന​മ​ന്ത്രി വ​രു​മ്പോ​ള്‍ ക​ണ്ണു​കി​ട്ടാ​തി​രി​ക്കാ​ന്‍ ഇ​വ​രെ മു​ന്നി​ല്‍ നി​ര്‍​ത്താ​മെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു.

മു​ന്‍ മ​ന്ത്രി, മു​ന്‍ എം​പി, മു​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ ബി​ജെ​പി​യി​ലെ​ത്തും എ​ന്നാ​യി​രു​ന്നു സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളും സി​പി​എ​മ്മും ഒ​രു​പോ​ലെ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. 2021ല്‍ ​യു​ഡി​എ​ഫ് തോ​റ്റ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് അ​ട​പ​ട​ലം ബി​ജെ​പി​യി​ലേ​ക്ക് എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ന്നു മു​ത​ല്‍ വി​വി​ധ​ത​രം പാ​ക്കേ​ജു​ക​ളു​മാ​യി ഇ​വ​ര്‍ ന​ട​ത്തി​യ ഭ​ഗീ​ര​ഥ പ്ര​യ​ത്‌​ന​മെ​ല്ലാം വി​ഫ​ല​മാ​യി.


കാ​റ്റു​പോ​യ ബ​ലൂ​ണ്‍​പോ​ലെ കി​ട​ക്കു​ന്ന ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ പ്ര​സ​ക്തി​യു​ണ്ടാ​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​ന്‍ പി​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. സി​പി​എം - ബി​ജെ​പി ധാ​ര​ണ​യാ​ണ് ജ​യ​രാ​ജ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.

ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ ജ​യ​രാ​ജ​ന്‍ ഇ​പ്പോ​ള്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഏ​ജ​ന്‍​സി തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<