മനീഷ് സിസോദിയക്ക് തിരിച്ചടി; ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
Friday, March 15, 2024 2:27 AM IST
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയത്.
നേരത്തെ ഡിസംബർ 13ന്, എക്സൈസ് നയ ക്രമക്കേട് കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ മനീഷ് സിയോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.2023 ഒക്ടോബർ 30ന് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്.
2023 ഫെബ്രുവരിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മനീഷ് സിസോദിയ ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിലാണ്.