സുഹൃത്ത് ചതിച്ചു; ഇരുപത്തഞ്ചുകാരിയെ ദുബായിയിലേക്കു വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
Thursday, March 14, 2024 2:50 PM IST
കോഴിക്കോട്: കൊച്ചി സ്വദേശിനിയായ 25കാരിയെ സുഹൃത്ത് ദുബായിയിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിജീവിത പറയുന്നു.
യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സ്വദേശിയായ പ്രതി വിദേശത്താണെന്ന് പോലീസ് അറിയിച്ചു. വടകര ഡിവൈഎസ്പിക്കാണ് ഇവര്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.