ആ​ന്‍റോ ആ​ന്‍റ​ണി രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചു; അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ
ആ​ന്‍റോ ആ​ന്‍റ​ണി രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചു; അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, March 14, 2024 3:55 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നു പ​ങ്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ​ത്ത​നം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​ന്‍റോ​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ആ​രു​ടെ വോ​ട്ടി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു നീ​ച​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് ആ​ന്‍റോ പ​റ​യ​ണം. ഇ​ന്ത്യ​ൻ സൈ​ന്യം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ കാ​ര്യ​മാ​ണ് നാ​ല് വോ​ട്ടി​ന് വേ​ണ്ടി പ​ത്ത​നം​തി​ട്ട എം​പി മാ​റ്റി പ​റ​യു​ന്ന​ത്.


രാ​ജ്യ​ത്തി​ന് വേ​ണ്ടി വീ​ര​മൃ​ത്യു​വ​രി​ച്ച 44 സൈ​നി​ക​രെ അ​വ​ഹേ​ളി​ക്കു​ക​യും സൈ​ന്യ​ത്തി​ന്‍റോ ആ​ത്മ​വീ​ര്യ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത പ്ര​സ്താ​വ​ന​യാ​ണി​ത്. ആ​ന്‍റോ​യു​ടെ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ടി​ന് പ​ത്ത​നം​തി​ട്ട​യി​ലെ ദേ​ശ​സ്നേ​ഹി​ക​ൾ വോ​ട്ടി​ലൂ​ടെ മ​റു​പ​ടി പ​റ​യു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<