ഭാ​ര​ത് അ​രി 10 രൂ​പ ലാ​ഭ​ത്തി​ൽ വി​ല്ക്കു​ന്നു, കെ ​റൈ​സ് എ​ത്തി​ക്കു​ന്ന​ത് 10 രൂ​പ ന​ഷ്ടം സ​ഹി​ച്ച്: മു​ഖ്യ​മ​ന്ത്രി
ഭാ​ര​ത് അ​രി 10 രൂ​പ ലാ​ഭ​ത്തി​ൽ വി​ല്ക്കു​ന്നു, കെ ​റൈ​സ് എ​ത്തി​ക്കു​ന്ന​ത് 10 രൂ​പ ന​ഷ്ടം സ​ഹി​ച്ച്: മു​ഖ്യ​മ​ന്ത്രി
Wednesday, March 13, 2024 3:24 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ല ബ്രാ​ൻ​ഡു​ക​ളോ​ടും മ​ത്സ​രി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് സ​പ്ലൈ​കോ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ര​ത് റൈ​സി​ന് പ​ക​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​പ്ലൈ​കോ വ​ഴി ന​ല്കു​ന്ന ശ​ബ​രി കെ ​റൈ​സി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ആ​ശ്വാ​സം പ​ക​രു​ന്ന ന​ട​പ​ടി​ക​ൾ നി​ര​വ​ധി​യാ​ണ് സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്. ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തെ ക​മ്പോ​ള​ത്തി​ൽ വ​ലി​യ​തോ​തി​ൽ പ​ല ബ്രാ​ൻ​ഡു​ക​ളോ​ടും മ​ത്സ​രി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് സ​പ്ലൈ​കോ. സ​പ്ലൈ​കോ ബ്രാ​ൻ​ഡിം​ഗ് പ്ര​ധാ​ന​മാ​യാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ശ​ബ​രി കെ ​റൈ​സ് എ​ന്ന പ്ര​ത്യേ​ക ബ്രാ​ൻ​ഡി​ൽ അ​രി വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന അ​ഞ്ചു കി​ലോ അ​രി സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ സ​പ്ലൈ​കോ വി​ല്പ​ന ശാ​ല​ക​ൾ മു​ഖേ​ന ബ്രാ​ൻ‌​ഡ് ചെ​യ്യാ​ത്ത ബാ​ക്കി അ​ഞ്ചു​കി​ലോ അ​രി​യും ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കി​ലോ​യ്ക്ക് 40 രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​അ​രി വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ മ​ട്ട, ജ​യ, കു​റു​വ എ​ന്നീ ഇ​ന​ങ്ങ​ളു​മു​ണ്ട്. 40 രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചു വാ​ങ്ങു​ന്ന അ​രി ന​ല്കു​ന്ന​ത് 29, 30 രൂ​പ​യ്ക്കാ​ണ്. അ​താ​യ​ത്, ഓ​രോ കി​ലോ​യ്ക്കും 10 മു​ത​ൽ 11 രൂ​പ​വ​രെ ഇ​തി​നു​ള്ളി​ൽ ത​ന്നെ സ​ബ്സി​ഡി വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ​യാ​ണ് ഫ​ല​പ്ര​ദ​മാ​യ വി​പ​ണി ഇ​ട​പെ​ട​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് റൈ​സ് പ​ദ്ധ​തി​ക്കെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച മു​ഖ്യ​മ​ന്ത്രി 18 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന അ​രി കേ​ന്ദ്രം 29 രൂ​പ​യ്ക്ക് വി​ൽ​ക്കു​ക​യാ​ണെ​ന്നും 10 രൂ​പ ലാ​ഭം എ​ടു​ത്താ​ണ് വി​ൽ​പ​ന​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<