യുപി ആള്‍ക്കൂട്ട കൊലക്കേസ്; 10 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
Wednesday, March 13, 2024 6:05 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ 2018ലുണ്ടായ ആള്‍ക്കൂട്ട കൊലക്കേസിലെ 10 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഹപൂരിലെ പ്രാദേശിക കോടതിയാണ് വിധിപറഞ്ഞത്. രാകേഷ്, ഹരിഓം, യുധിഷ്ടിര്‍, റിങ്കു, കരണ്‍പാല്‍, മനീഷ്, ലളിത്, സോനു, കപ്തന്‍, മംഗേരം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ 58,000 രൂപ പിഴയുമടയ്ക്കണം.
2018 ജൂണില്‍, നിരോധിത മൃഗത്തെ അറുത്തുവെന്നാരോപിച്ച് ബജായ്ദ ഗ്രാമവാസിയായ കാസിമിനെ ഒരു ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. വ്യാജവാര്‍ത്തയുടെ പേരില്‍ സമയ്ദീന്‍ എന്നയാളെ ആക്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
സംഭവം വാഹനാപകടമാണെന്ന് കാണിച്ച് പോലീസ് തെറ്റായ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സമയ്ദീന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തായത്.