രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ സുരക്ഷിതര്‍
Tuesday, March 12, 2024 3:14 PM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പരിശീലനപറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് തകര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.