സിഎഎ: ആസാമിൽ ഇന്ന് ഹർത്താൽ
Tuesday, March 12, 2024 7:51 AM IST
ദിസ്പുർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ആസാമിൽ ഹർത്താൽ പ്രഖ്യാപിച്ചു. യുഒഎഫ്എ (യുണൈറ്റഡ് ഓപ്പോസിഷൻ ഫോറം ആസാം) ആണ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.
ഗുവാഹത്തി, ബാർപേട്ട, ലഖിംപുർ, നാൽബാരി, ദിബ്രുഗഡ്, തേസ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൾ ആസാം സ്റ്റുഡൻഡ് യൂണിയനും (എഎഎസ്യു) 30 തദ്ദേശീയ സംഘടനകളും ചേർന്ന് സിഎഎ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
സിഎഎയ്ക്കെതിരെ നിയമപോരാട്ടവും തുടരുമെന്ന് എഎഎസ്യു ഉപദേഷ്ടാവ് സമുജ്ജൽ ഭട്ടാചാര്യ പറഞ്ഞു.