സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ വ​ർ​ത്തി​ക സിം​ഗ് ന​ൽ​കി​യ മാ​ന​ന​ഷ്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി
സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ വ​ർ​ത്തി​ക സിം​ഗ് ന​ൽ​കി​യ മാ​ന​ന​ഷ്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി
Tuesday, March 12, 2024 11:01 AM IST
ല​ക്നോ: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രാ​യ മാ​ന​ന​ഷ്ട ഹ​ർ​ജി ത​ള്ളി​യ എം​പി/​എം​എ​ൽ​എ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ രാ​ജ്യാ​ന്ത​ര ഷൂ​ട്ട​ർ വ​ർ​ത്തി​ക സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തിയും ത​ള്ളി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ, ഹ​ർ​ജി​ക്കാ​രി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യോ ഗാ​ന്ധി കു​ടും​ബ​വു​മാ​യോ ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് അ​പ​കീ​ർ​ത്തി​ക​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച് പ​റ​ഞ്ഞു.

സു​ൽ​ത്താ​ൻ​പൂ​ർ എം​പി/​എം​എ​ൽ​എ കോ​ട​തി​യി​ൽ ഇ​റാ​നി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് വ​ർ​ത്തി​ക സിം​ഗ് കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. 2022 ഒ​ക്ടോ​ബ​ർ 21 ന് ​പ്ര​ത്യേ​ക കോ​ട​തി കേ​സ് ത​ള്ളി. എം​പി/​എം​എ​ൽ​എ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് വ​ർ​ത്തി​ക സിം​ഗ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.


മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള സം​സാ​ര​ത്തി​നി​ടെ സ്മൃ​തി ഇ​റാ​നി മ​റ്റ് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​വെ​ന്നും ഈ ​സ​മ​യ​ത്ത് അ​വ​ർ വ​ർ​ത്തി​ക സിം​ഗി​ന്‍റെ പേ​ര് പോ​ലും പ​റ​ഞ്ഞി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അ​വ​ർ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഹ​ർ​ജി​ക്കാ​രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ബെ​ഞ്ച് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<