ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​ജി​ത് ഡോ​വ​ൽ
ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​ജി​ത് ഡോ​വ​ൽ
Tuesday, March 12, 2024 11:01 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗാ​സ മു​ന​മ്പി​ലെ സ​മീ​പ​കാ​ല പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നെ​ത​ന്യാ​ഹു, അ​ജി​ത് ഡോ​വ​ലു​മാ​യി പ​ങ്കു​വ​ച്ചു.

ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തെ​ക്കു​റി​ച്ചും മാ​നു​ഷി​ക സ​ഹാ​യ​ത്തെ​ക്കു​റി​ച്ചും ഇ​രുവരും ച​ർ​ച്ച ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്‌​സ് ഹാ​ൻ​ഡി​ലി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.


നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ ന​യ ഉ​പ​ദേ​ഷ്ടാ​വ്, ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<