ഡല്‍ഹിയില്‍ കുട്ടി കുഴല്കിണറ്റില് വീണു; രക്ഷാപ്രവര്‍ത്തനം തുടങ്ങി
Sunday, March 10, 2024 9:21 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടി കുഴല്കിണറ്റില് വീണു. ജലബോര്‍ഡ് പ്ലാന്റിനുള്ളിലെ 50 അടി താഴ്ചയുള്ള കുഴല്കിണറ്റിലാണ് കുട്ടി വീണത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഡല്‍ഹിയിലെ കേശോപൂര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട കുട്ടിയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല.
ദേശീയ ദുരന്ത നിവാരണ സംഘവും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി വീണ കുഴല്‍കിണറിന് സമീപം മറ്റൊരു മറ്റൊരു കുഴി കുഴിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.