കൊ​ടു​ങ്കാ​റ്റാ​യി ഹേ​സി​ല്‍​വു​ഡ്; ന്യൂ​സി​ല​ന്‍​ഡ് 162ന് ​പു​റ​ത്ത്
കൊ​ടു​ങ്കാ​റ്റാ​യി ഹേ​സി​ല്‍​വു​ഡ്; ന്യൂ​സി​ല​ന്‍​ഡ് 162ന് ​പു​റ​ത്ത്
Friday, March 8, 2024 9:57 AM IST
ക്രൈ​സ്റ്റ്‌​ച​ര്‍​ച്ച്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 45.2 ഓ​വ​റി​ല്‍ വെ​റും 162 റ​ണ്‍​സി​നു പു​റ​ത്താ​യി. അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജോ​ഷ് ഹേ​സി​ല്‍​വു​ഡാ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

38 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ടോം ​ലാ​ഥ​മാ​ണ് ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. അ​തേ​സ​മ​യം ക​രി​യ​റി​ലെ നൂ​റാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 17 റ​ൺ​സെ​ടു​ക്കാ​നേ കെ​യ്ൻ വി​ല്യം​സ​ണ് ക​ഴി​ഞ്ഞു​ള്ളൂ.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​ന് സ്കോ​ര്‍​ബോ​ര്‍​ഡി​ല്‍ 47 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ വി​ല്‍ യം​ഗി​നെ (14) ന​ഷ്ട​മാ​യി. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കി​ന്‍റെ പ​ന്തി​ൽ മാ​ർ​ഷി​ന് പി​ടി​കൊ​ടു​ത്താ​ണ് യം​ഗ് മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ സ്കോ​ർ 67 റ​ൺ​സി​ൽ നി​ല്ക്കേ സ​ഹ ഓ​പ്പ​ണ​ര്‍ ടോം ​ലാ​ഥ​മി​നെ (38) അ​ല​ക്സ് കാ​രി​യു​ടെ കൈ​യി​ലെ​ത്തി​ച്ച് ഹേ​സി​ൽ​വു​ഡ് ത​ന്‍റെ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ടു. പി​ന്നാ​ലെ ര​ചി​ന്‍ ര​വീ​ന്ദ്ര (നാ​ല്), ഡാ​രി​ല്‍ മി​ച്ച​ല്‍ (നാ​ല്), കെ​യ്‌​ന്‍ വി​ല്യം​സ​ണ്‍ (17) എ​ന്നി​വ​രെ ഹേ​സി​ൽ​വു​ഡ് ഇ​ര​ക​ളാ​ക്കി​യ​തോ​ടെ അ​ഞ്ചി​ന് 84 എ​ന്ന നി​ല​യി​ലേ​ക്ക് കി​വീ​സ് ത​ക​ർ​ന്നു.

അ​വി​ടം​കൊ​ണ്ടും കാ​ര്യ​ങ്ങ​ൾ തീ​ർ​ന്നി​ല്ല. പി​ന്നീ​ട് മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ ഊ​ഴ​മാ​യി​രു​ന്നു. സ്കോ​ർ 107 റ​ൺ​സി​ൽ നി​ല്ക്കേ അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ല്‍ ഗ്ലെ​ന്‍ ഫി​ലി​പ്‌​സി​നെ​യും (ര​ണ്ട്), സ്കോ​ട്ട് കു​ഗ്ഗെ​ലെ​യ്നെ​യും (പൂ​ജ്യം) മ​ട​ക്കി സ്റ്റാ​ര്‍​ക്ക് കി​വീ​സി​നെ ഞെ​ട്ടി​ച്ചു. എ​ട്ടി​ന് 107 എ​ന്ന നി​ല​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ന്യൂ​സി​ല​ൻ​ഡി​നെ വാ​ല​റ്റ​ത്ത് മാ​റ്റ് ഹെ​ന്‍‌​റി​യും നാ​യ​ക​ന്‍ ടിം ​സൗ​ത്തി​യും ചേ​ർ​ന്ന് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് 150 ക​ട​ത്തി​യ​ത്.


20 പ​ന്തി​ല്‍ 26 റ​ണ്‍​സ് നേ​ടി​യ ടിം ​സൗ​ത്തി​യെ പു​റ​ത്താ​ക്കി പാ​റ്റ് ക​മ്മി​ന്‍​സ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ 28 പ​ന്തി​ല്‍ 29 റ​ൺ​സെ​ടു​ത്ത മാ​റ്റ് ഹെ​ന്‍‌​റി​യെ പു​റ​ത്താ​ക്കി ഹേ​സി​ല്‍​വു​ഡ് അ​ഞ്ച് വി​ക്ക​റ്റ് തി​ക​ച്ചു. അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ ബെ​ന്‍ സി​യേ​ഴ്‌​സ് പു​റ​ത്താ​വാ​തെ നി​ന്നു.

13.2 ഓ​വ​റി​ല്‍ 31 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് ഹേ​സ​ല്‍​വു​ഡി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം. 12 ഓ​വ​റി​ൽ 59 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് സ്റ്റാ​ർ​ക്ക് മൂ​ന്നു​വി​ക്ക​റ്റെ​ടു​ത്ത​ത്. പാ​റ്റ് ക​മ്മി​ൻ​സ്, കാ​മ​റൂ​ൺ ഗ്രീ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യു​ടെ തു​ട​ക്ക​വും അ​ത്ര മി​ക​ച്ച​താ​യി​രു​ന്നി​ല്ല. 32 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. സ്റ്റീ​വ് സ്മി​ത്ത് (11), ഉ​സ്മാ​ൻ ഖ​വാ​ജ (16) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. എ​ട്ടു​റ​ൺ​സു​മാ​യി മാ​ർ​ന​സ് ല​ബു​ഷെ​യ്നും നാ​ലു​റ​ൺ​സു​മാ​യി കാ​മ​റൂ​ൺ ഗ്രീ​നു​മാ​ണ് ക്രീ​സി​ൽ. കി​വീ​സി​നു വേ​ണ്ടി മാ​റ്റ് ഹെ​ന്‍‌​റി, ബെ​ൻ സി​യേ​ഴ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<