തോമസ് ഐസക്കിന് തിരിച്ചടി; സമൻസിന് സ്റ്റേ ഇല്ല
Thursday, March 7, 2024 11:30 PM IST
കൊച്ചി : മസാലാബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി അയച്ച സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.
എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
കിഫ്ബി ഫിനാൻസ് ഡിജിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചു. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറാൻ തയാറാണെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. കേസ് 18 ന് വീണ്ടും പരിഗണിക്കും.