യുദ്ധ തയാറെടുപ്പുകൾക്ക് ഉത്തരവിട്ട് കിംഗ് ജോംഗ് ഉൻ
Thursday, March 7, 2024 7:31 AM IST
സിയൂൾ: യുദ്ധ തയാറെടുപ്പുകൾക്ക് ഉത്തരവിട്ട് ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉൻ. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസത്തിനിടെയാണ് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരവ്.
ബുധനാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒരു പ്രധാന സൈനിക താവളത്തിൽ സൈനികരുടെ ഫീൽഡ് പരിശീലനം പരിശോധിക്കുകയും യുദ്ധത്തിനുള്ള സജ്ജീകരണത്തിനു കിംഗ് ജോംഗ് ഉൻ ഉത്തരവിടുകയും ചെയ്തതായി വാർത്താ ഏജൻസിയായ കെസിഎൻഎ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
നിലവിലുള്ള സാഹചര്യത്തിന് അനുസൃതമായി യുദ്ധ തയാറെടുപ്പുകൾ ശക്തമാക്കണമെന്നും കിംഗ് ജോംഗ് ഉൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.