വത്സലയുടെ കുടുംബത്തിന് നാളെ ധനസഹായം കൈമാറും
Tuesday, March 5, 2024 8:27 PM IST
തൃശൂർ: വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്ന വത്സലയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
ആദ്യഘഡുവായ അഞ്ചുലക്ഷം രൂപ നാളെ ചാലക്കുടി ഡിഎഫ്ഒ കൈമാറും. മരണാന്തര ചടങ്ങിന്റെ ചെലവ് വനസംരക്ഷണ സമിതി വഹിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വത്സലയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്നി ബഹ്നാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ എന്നിവർ വനംവകുപ്പ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രതിഷേധ സമരം കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിച്ചു. വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യയാണ് വത്സല.