കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാർജ്, ജലപീരങ്കി
Tuesday, March 5, 2024 2:51 PM IST
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ ദുരൂഹമരണത്തില്‍ കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തി വീശി. മൂന്നു തവണ ജലപീരങ്കിയും പ്രയോഗിച്ചു.
പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിവീശിയത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു.
തുടർന്ന് ജില്ലാ നേതാക്കള്‍ ഇടപെട്ട് കെഎസ്യു പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.